തകര്‍ക്കാനാത്ത വിശ്വാസം, റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്; മുന്നേറിയത് ജനം ടിവി മാത്രം; വളര്‍ച്ച മുരടിച്ച് റിപ്പോര്‍ട്ടര്‍ ടിവി; ടിആര്‍പി റിപ്പോര്‍ട്ട്

മലയാളം ന്യൂസ് ചാനല്‍ യുദ്ധത്തില്‍ ഒന്നാം സ്ഥാനമെന്ന കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. 31 ആഴ്ചയിലെ ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റ് (ടിആര്‍പി) പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റിപ്പോര്‍ട്ടര്‍ ടിവിക്കാണ്.

മുന്നത്തെ ആഴ്ചയ്ക്ക് അനുസരിച്ചുള്ള ക്രമാനുഗതമായ വളര്‍ച്ച റിപ്പോര്‍ട്ടറിന് ഈ ആഴ്ച്ച ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ ആഴ്ച ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ചാനല്‍ സംഘപരിവാര്‍ ചാനലായ ജനത്തെയും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസിനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അത്തരത്തിലൊരു മുന്നേറം റിപ്പോര്‍ട്ടര്‍ ടിവിക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, വളര്‍ച്ച മുരടിക്കുകയും ചെയ്തു.

29 ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവി 11.71 പോയിന്റിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് 30 ആഴ്ചയില്‍ അത് 18.36 പോയിന്റായി ഉയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങില്‍ 19.74 പോയിന്റ് നേടാന്‍ മാത്രമെ ചാനലിന് സാധിച്ചിട്ടുള്ളൂ.

ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതിരുന്ന റിപ്പോര്‍ട്ടര്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച് ഒരു മാസം തികയും മുമ്പ് 18.36 പോയിന്റാണ് നേടിയിരുന്നു. എന്നാല്‍, ആ മുന്നേറ്റം നിലനിര്‍ത്താന്‍ ചാനലിന് സാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

117.41 പോയിന്റുകളുമായാണ് ടിആര്‍പി റേറ്റിങ്ങില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. പതിവ് പോലെ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. ടിആര്‍പിയില്‍ 98.14 പോയിന്റാണ് ചാനലിന് ലഭിച്ചിരിക്കുന്നത്.

68.16 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത് മനോരമ ന്യൂസാണ്. മാതൃഭൂമി ന്യൂസിന് ഇത്തവണയും ടിആര്‍പി റേറ്റിങ്ങില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടില്ല. 50.59 പോയിന്റുമായ ചാനല്‍ മാതൃഭൂമി അഞ്ചാം സ്ഥാനത്താണുള്ളത്.

കഴിഞ്ഞ മൂന്നാഴ്ചയായി കൈരളി ന്യൂസ് ടിആര്‍പിയില്‍ നടത്തുന്ന മുന്നേറ്റം ഇക്കുറി നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയെക്കാള്‍ ഒരു പോയിന്റ് പിന്നിലേക്ക് ചാനല്‍ വീണു. 21.13 പോയിന്റുമായി ആറാം സ്ഥാനത്താണ് കൈരളി ടിവിയുള്ളത്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചാനലായ ജനം ടിവി ടിആര്‍പിയില്‍ ഇത്തവണ മുന്നേറ്റം കാഴ്ച വെച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ 20.06 പോയിന്റ് ചാനല്‍ നേടിയിട്ടുണ്ട്.

29 ആഴ്ചയില്‍ 21 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, 30 ആഴ്ച്ച എത്തിയപ്പോള്‍ ചാനലിന് ടിആര്‍പിയില്‍ 19 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരുന്നുള്ളൂ.ജനം ടിവിയുടെ തൊട്ടടുത്ത് തന്നെയാണ് ഇക്കുറിയും റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്ഥാനം. ആറാം സ്ഥാനത്തുള്ള ജനം ടിവിയില്‍ നിന്നും വെറും 0.32പോയിന്റിന്റെ പിന്നില്‍ മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവി.

ഏട്ടാം സ്ഥാനത്ത് 15.13 പോയിന്റുമായി ന്യൂസ് 18 കേരളയാണുള്ളത്. ന്യൂസ് ചാനലുകളില്‍ ഏറ്റവും പിന്നിലുള്ളത് രാജ് ന്യൂസ് മലയാളമാണ്. 0.34 പോയിന്റുകള്‍ നേടി ടിആര്‍പി റേറ്റിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ് രാജ് ന്യൂസ് ഇടം പിടിച്ചിരിക്കുന്നത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി