അബ്ദുല്ലയുടെയും ഖദീജയുടെയും മകൾ രാജേശ്വരി വിവാഹിതയായി; വരൻ: വിഷ്ണു പ്രസാദ്, വേദി: മന്ന്യാട്ട് ഭഗവതി ക്ഷേത്രം

ഷമീം മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും വളർത്തു മകളായ തഞ്ചാവൂർ സ്വദേശി രാജേശ്വരിയും കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണു പ്രസാദും ഞായറാഴ്ച ഒരു ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായപ്പോൾ അത് സാമുദായിക ഐക്യത്തെ അടയാളപ്പെടുത്തലായി മാറി.

ആദ്യമായി രാജേശ്വരി അബ്ദുല്ലയുടെയും ഖദീജയുടെയും വീട്ടിൽ എത്തുമ്പോൾ ഏകദേശം ഏഴോ എട്ടോ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ മരണശേഷം അവൾ ഒരിക്കലും ജന്മനാടായ തഞ്ചാവൂരിലേക്കു പോയില്ല. ഇപ്പോൾ രാജേശ്വരിക്ക് 22 വയസ്സുണ്ട്.

രാജേശ്വരി കുട്ടിയായിരുന്നപ്പോൾ അവളുടെ മാതാപിതാക്കൾ മരിച്ചു. അവളുടെ അച്ഛൻ ശരവണൻ കാസർഗോഡും മേല്പറമ്പിലും കൂലി തൊഴിലാളിയായിരുന്നു. അബ്ദുല്ലയുടെ വസതിയിലും കുന്നാരിയത്തിലെ കൃഷിസ്ഥലത്തും സ്ഥിരമായി ജോലി ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. അതിനാൽ, രാജേശ്വരി കുട്ടിക്കാലം മുതൽ തന്നെ അബ്ദുല്ലയുടെ കുടുംബവുമായി അടുത്തിരുന്നു. അബ്ദുല്ലയുടെ മൂന്ന് മക്കളായ ഷമീം, നജീബ്, ഷെരീഫ് എന്നിവരുടെ സഹോദരിയായി അവൾ വളർന്നു.

അവൾക്ക് വിഷ്ണുവിന്റെ വിവാഹാലോചന വന്നപ്പോൾ, ഉത്തരവാദിത്വപ്പെട്ടവർ എന്ന നിലയിൽ   അബ്ദുല്ലയും കുടുംബവും വിഷ്ണുവിന്റെ വീട് സന്ദർശിച്ചു. പുത്യകോട്ടയിൽ ബാലചന്ദ്രന്റെയും ജയന്തിയുടെയും മകനാണ് വിഷ്ണു. ഒരു ക്ഷേത്രത്തിൽ കല്യാണം നടത്താൻ വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടതിനാൽ, ഇരു കുടുംബങ്ങളും കാഞ്ഞങ്ങാട്ട് മന്ന്യാട്ട് ക്ഷേത്രം തിരഞ്ഞെടുത്തു, അവിടെ എല്ലാ മതവിശ്വാസികൾക്കും പ്രവേശിക്കാൻ അനുമതിയുണ്ട്.

ഞായറാഴ്ച രാവിലെ, അബ്ദുല്ലയുടെ ബന്ധുക്കൾ, അദ്ദേഹത്തിന്റെ 84 വയസ്സുള്ള അമ്മ സഫിയുമ്മ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തി. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ എച്ച് ആർ ശ്രീധരനും ചേർന്ന് വധുവിനെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...