സമ്പത്തിനെ ഒഴിവാക്കി; ഷിജു ഖാന്‍ അടക്കം ഒമ്പത് പുതുമുഖങ്ങളുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി. മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ കമ്മിറ്റിയില്‍ നിന്ന ഒഴിവാക്കി. പാറശാലയല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഷിജു ഖാന്‍ കമ്മിറ്റിയില്‍ ഇടം നേടി.

ഷിജുഖാന്‍ അടക്കം ഒമ്പത് പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഇടം നേടിയിരിക്കുന്നത്. വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആര്‍. ജയദേവന്‍, വി. വിനീഷ് എന്നിവരാണ് കമ്മിറ്റിയില്‍ ഇടം നേടിയത്. അതേ സമയം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ എന്നിവരെ ഇക്കുറി ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല.

എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആര്‍ ഹീബ, വി.ശിവന്‍കുട്ടി, ചെറ്റച്ചല്‍ സഹദേവന്‍, ജി. രാജന്‍, പുല്ലുവിള സ്റ്റാന്‍ലി, തിരുവല്ലം ശിവരാജന്‍, പട്ടം വാമദേവന്‍ നായര്‍ എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്.

ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തതിന് ശേഷമ ഇന്ന് വൈകുന്നേരത്തോടെ സമ്മേളനം അവസാനിക്കും. കോവിഡ് വ്യാപനം രാക്ഷമാകുന്ന സാഹചര്യത്തില്‍ വെര്‍ച്വലായാണ് പൊതു സമ്മേളനം. വൈകിട്ട് നാല് മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്