'ഐഎന്‍ടിയുസി നേതാവിനെക്കൊണ്ട് ഏറ്റുമാനൂരപ്പന്റെ പൊന്ന് തിരികെവപ്പിച്ച പാരമ്പര്യമുള്ളവരാണ് ഞങ്ങള്‍, രാജിവയ്ക്കില്ല'; ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

ശബരിമലയിലെ സ്വർണ മോഷണ വിവാദ​ത്തിൽ പ്രതിപക്ഷം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ നിന്ന് ഒരുതരിപ്പൊന്ന് ആരെങ്കിലും അടിച്ചുമാറ്റിയെങ്കില്‍ തിരിച്ച് വപ്പിക്കാനും മോഷ്ടിച്ചവനെ കൈയ്യാമം വെപ്പിക്കാനും ശേഷിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും മന്ത്രി വാസവന്‍ പറഞ്ഞു. വിഷയത്തിൽ സര്‍ക്കാരിന്റെ നിലപാട് കൃത്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യാ രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയില്‍ തന്റെ പേരില്‍ എഫ്‌ഐആര്‍ ഉണ്ടോ എന്ന് ചോദിച്ച മന്ത്രി വാസവന്‍ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാമെന്നും നിയമസഭയില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു മോഷണം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സഭയില്‍ മന്ത്രി വി എന്‍ വാസവന്റെ മറുപടി. അന്ന് ഐഎന്‍ടിയുസി നേതാവ് സ്റ്റീഫന്‍ ആയിരുന്നു മോഷണം നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്നത്തെ മന്ത്രി ടി കെ രാമകൃഷ്ണന്‍ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. ആ പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിനോട് സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ വന്ന് ഉടന്‍ തന്നെ സ്വര്‍ണപീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഇത്തരത്തില്‍ എല്ലാ ആരോപണങ്ങളും വിശദമായി തന്നെ അന്വേഷിക്കും. ഏത് ഉന്നതനായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി