വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്സ്. നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇതിനെ സംബന്ധിച്ചുളള യോഗം ചേരും. വയനാട്, മലപ്പുറം, കോഴിക്കോട് നിന്നുള്ള കോൺഗ്രസ്സ് നേതാക്കൾ യോ​ഗത്തിനായി ഡൽഹിയിൽ എ‌ത്തിയിട്ടുണ്ട്.

യോഗത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് തിരൂമാനം. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, എപി അനിൽ കുമാർ എംഎൽഎ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരാണ് ഡൽഹിയിൽ എ‌ത്തിയത്.

അ‌തേ സമയം വയനാട് പുനരധിവാസത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനമുയർത്തി ടി സിദ്ദിഖ് എംഎൽഎ രംഗത്തെത്തി. പ്രഖ്യാപനങ്ങളോട് പ്രധാനമന്ത്രി നീതി പുലർത്തിയില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഫോട്ടോ എ‌ടുക്കുന്നതിന് മാത്രമായി പ്രധാനമന്ത്രി വയനാട്ടിലേക്ക് വരരുതായിരുന്നു. രാഹുൽ ഗാന്ധി പല തവണ പാർലമെൻ്റിൽ ചൂരൽമല വിഷയം ഉന്നയിച്ചതാണ്. രാഹുലിൻ്റെ തുടർച്ചയായി പ്രിയങ്ക വിഷയം ഏറ്റെടുക്കുമെന്നും ‍ടി സിദ്ദിഖ് പറഞ്ഞു.

വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഒട്ടേറെ വീഴ്ചകൾ പറ്റിയിട്ടുണ്ട്. 47 പേരുടെ മൃതദേഹം ഇനിയും കിട്ടിയിട്ടില്ല. തിരച്ചിൽ സർക്കാർ ബോധപൂർവം നിർത്തിയതാണ്. പുനരധിവാസത്തിന് സ്ഥലമെടുപ്പ് ഇതുവരെ പൂർത്തിയായില്ല. സ്പോൺസർമാരുടെ യോഗവും ഇതുവരെ ചേർന്നിട്ടില്ലായെന്നും ടി സിദ്ദിഖ് വിമർശിച്ചു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി