വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. വിവിധ ആരോപണങ്ങൾക്ക് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. കടുത്ത വിഭാഗീയതയ്ക്കിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. സ്വയം രാജിവച്ചതാണെന്നും ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. ‘രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകുമെന്നും അപ്പച്ചൻ പറഞ്ഞു.