സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി

സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പറേഷനുകളിലും നടന്ന വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്. മുന്‍സിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴു വാര്‍ഡുകളുമാണ് നിലവിലത്തെ വാര്‍ഡ് വിഭജനത്തില്‍ വര്‍ധിച്ചത്. ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളില്‍ 17337 വാര്‍ഡുകളും, 87 മുനിസിപ്പാലിറ്റികളില്‍ 3241 വാര്‍ഡുകളും, ആറ് കോര്‍പറേഷനുകളില്‍ 421 വാര്‍ഡുകളുമാണുണ്ടാകുക.

2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയതും നിലവിലുള്ള വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡിലിമിറ്റേഷന്‍ പ്രക്രിയയില്‍ നിന്നൊഴിവാക്കിയിരുന്നു. ഡിലിമിറ്റേഷന്‍ കമ്മിഷന്‍ യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. കമ്മിഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, ഡോ.കെ.വാസുകി എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുന്‍സിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26ഉം കൂടിയത് 53 വാര്‍ഡുകളുമുണ്ടാകണം. കോര്‍പറേഷനുകളില്‍ അവ യഥാക്രമം 56, 101 ആണ്. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ വെബ്സൈറ്റില്‍

നിലവിലുണ്ടായിരുന്ന വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ വോട്ടര്‍മാരെയും പുനര്‍നിര്‍ണയിച്ച വാര്‍ഡുകളിലേക്ക് പുനഃക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടര്‍പട്ടിക ഇലക്ട്രല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ തയാറാക്കും. ഇതിനുവേണ്ടി ഇലക്ട്രല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന പരിശീലന പരിപാടി ജൂണ്‍ അഞ്ചിന് അവസാനിക്കും. ഗ്രാമപഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും സെക്രട്ടറിമാരും, കോര്‍പറേഷനില്‍ അഡീഷനല്‍ സെക്രട്ടറിയുമാണ് ഇലക്ട്രല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍.

വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാര്‍ഡുകളിലെ വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കാനും സജ്ജീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനമാണ് നടക്കുക. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 30നാണ് പുറപ്പെടുവിക്കുക.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത