'എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ട്'; വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് ബല്‍റാം

എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിവാദമൊഴിവാക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണം. താന്‍ മാപ്പ് പറഞ്ഞേ മതിയാകൂ എന്ന സിപിഎം നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥിരംശൈലിയിലല്ല സമൂഹമാധ്യമങ്ങളില്‍ താന്‍ ഇടപെട്ടത്. എത്ര ആക്രമണമുണ്ടായാലും തിരിച്ചൊന്നും ചെയ്യില്ലെന്ന നിലപാടാണ് കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്നത്.

ഇക്കാര്യത്തില്‍ സാധാരണ പ്രവര്‍ത്തകരുടെ വികാരംകൂടി പരിഗണിച്ചാണ് പലപ്പോഴും പ്രതികരിച്ചിട്ടുള്ളത്. സിപിഐഎമ്മിന് എന്തുംപറയാം മറ്റൊരും ഒന്നുംമിണ്ടാന്‍ പാടില്ല എന്ന രീതി മാറണം. രാഷ്ട്രീയ സംവാദങ്ങള്‍ക്കുപകരം അക്രമത്തിന്റെ വഴി തുടരുന്നത് സിപിഐഎം ആദ്യം ഉപേക്ഷിക്കണമെന്നും ബല്‍റാം പറഞ്ഞു.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു