'ഞാന്‍ പിടിച്ചെടുത്ത പതിനൊന്ന് ഏക്കര്‍ ഭൂമി ഇപ്പോള്‍ കൈയേറ്റക്കാരുടെ കൈയില്‍.', ഉത്തരവാദിത്വം മറ്റൊരാളുടെ തലയില്‍ കെട്ടിവെയ്ക്കാനാവില്ല'; സര്‍ക്കാരിനെതിരെ വി.എസ്

പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ചിന്നക്കനാലില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത കൈയേറ്റ ഭൂമി കോടതിയിലൂടെ തിരിച്ച് പിടിച്ചതിനെതിരെയാണ് വി.എസ്. രംഗത്തു വന്നത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്വത്താക്കി മാറ്റാന്‍ കോടതികളിലൂടെ സാധിക്കുന്നു എന്നത് കോടതികളുടെ കുറ്റമല്ല. സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും എന്ന് ചോദിക്കുന്ന രീതിയിലാണ് കോടതിയുടെ വിധികളെന്ന് അദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി.എസ്. അച്യുതാന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് “ഇത് സര്‍ക്കാര്‍ ഭൂമിയാണ്” എന്നെഴുതി ചിന്നക്കനാലില്‍ സ്ഥാപിച്ച ഒരു ബോര്‍ഡും, അതിന്റെ അതിരുകളിലൂടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടിയ പതിനൊന്ന് ഏക്കറിന്റെ ചിത്രവും ഇന്ന് എന്റെ ശ്രദ്ധയില്‍ പെട്ടു.
സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്വത്താക്കി മാറ്റാന്‍ കോടതികളിലൂടെ സാധിക്കുന്നു എന്നത് കോടതികളുടെ കുറ്റമല്ല. സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും എന്ന് ചോദിക്കുന്ന രീതിയിലാണ് കോടതിയുടെ വിധികള്‍.

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വില്ലേജ് ഓഫീസറിലോ, തഹസില്‍ദാരിലോ കെട്ടിവെച്ച് നമുക്ക് ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. വേണ്ട സമയത്ത് അപ്പീലിന് ശ്രമിക്കുകയോ, വേണ്ട രീതിയില്‍ കേസ് വാദിക്കുകയോ ചെയ്യാത്തതാണ് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനിടയാക്കിയത് എന്ന വിമര്‍ശനത്തെ ഗൗരവത്തോടെ കാണണം.

ഭൂമിയെ കേവലം ചരക്കായി കാണുന്നത് മുതലാളിത്ത രീതിയാണ്. അതിനെതിരെ എന്നും പടപൊരുതിയ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുമ്പോള്‍, ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

https://www.facebook.com/OfficialVSpage/posts/2154195094891318?__xts__[0]=68.ARAoV20oORgigHDaHwjwSH0ScFJm6ec5mhEcPZZq4Mpca19X19LwQ6Kf-uo3LTyzW-BC6Z6wYDHsNQGSoAAW7ZgHIxai5E-P587TdxFieI0N7jKA0Ofo_LDZaPat4Du2hHelx1l-eRsbIKsCo3vvVynUEs_UPif76A5i8nRlM2982mK7UmJ3L5KBrxdIy5cSMSMYfw2yJsxYYreJHXAZuJMvHrEcHNz4Byd5tpBuAnxb-q5Q2DOdOnv37PT1j-nnD3hCMnVDRs0GgB9556EhoSTbMdjL-Ga6aTIJe6IrpKCKLa6DTikOTmcCCbgUcLOjG6kQ5POfh8UgKRt-zgmKHWcb&__tn__=-R

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ