സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും വേണം; ഡല്‍ഹിയില്‍ മരണം വരെ നിരാഹര സമരം പ്രഖ്യാപിച്ച് വിപി സുഹ്‌റ; വിജയിക്കാതെ വെള്ളം കുടിക്കില്ലെന്നും പ്രഖ്യാപനം

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിന് മരണം വരെ നിരാഹര സമരം പ്രഖ്യാപിച്ച് വിപി സുഹ്‌റ. രാജ്യതലസ്ഥാനത്ത് ഇന്നു ആരംഭിക്കുന്ന നിരാഹരസമരം അവസാനം കാണാതെ പിന്തിരിയില്ലെന്ന് അവര്‍ വ്യക്തമാക്കി.
ജന്തര്‍ മന്തറില്‍ രാവിലെ പത്തിന് സമരം ആരംഭിക്കും. തന്റെ ആവശ്യം നേടിയെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്ന പ്രശ്‌നമില്ല. നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണെന്നും അവര്‍ വ്യക്തമാക്കി.

2016 മുതല്‍ ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് ഉണ്ട്. താന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ജയിക്കാതെ പിന്തിരിയില്ല. സമരം വിജയിക്കാതെ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ലെന്നും അതിനിടയില്‍ മരിക്കുകയാണെങ്കില്‍ മരിച്ചോട്ടെയെന്നും പിവി സുഹ്‌റ വ്യക്തമാക്കി.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം