'എടോ ചങ്ങായിമാരേ, നിങ്ങള്‍ ബിജെപിക്ക് വേണ്ടി ഇലക്ഷന്‍ അട്ടിമറിക്കുന്നു എന്നതാണ് പരാതി, നിങ്ങളാണ് പ്രതിസ്ഥാനത്ത്'; രാഹുല്‍ ഗാന്ധി പരാതി എഴുതി സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിട്ടൂരത്തെ പരിഹസിച്ച് വി ടി ബല്‍റാം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി ജനാധിപത്യത്തെ അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവ് നിരത്തി ആരോപണം ഉന്നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു രാഹുലിന്റെ ആരോപണം. വ്യാജവോട്ടര്‍മാര്‍, ഇരട്ട വോട്ടര്‍മാര്‍, ഒറ്റമുറി കടയിലെ ഒരേ വിലാസത്തില്‍ 80 വോട്ടര്‍മാര്‍ തുടങ്ങി വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ച രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ വല്ലാത്ത പ്രതിസന്ധിയിലാക്കി. ഇതോടെ മുട്ടപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു വിഷയത്തിലേക്ക് കടക്കാതെ ഇരുട്ടില്‍ തപ്പാനുള്ള ശ്രമത്തിലാണ് കമ്മിഷന്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം നിങ്ങളാണ് പ്രതിസ്ഥാനത്ത് എന്ന് പറഞ്ഞു പരിഹസിച്ചു കൊണ്ടു പരിഹസിക്കുകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍.

രാഹുല്‍ ഗാന്ധി പരാതികള്‍ തങ്ങള്‍ക്ക് എഴുതി സമര്‍പ്പിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ ആവശ്യവും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്ന ബാലിശമായ തിട്ടൂരവുമാണ് വി ടി ബല്‍റാം തുറന്നുകാട്ടുന്നത്.

രാഹുല്‍ ഗാന്ധി പരാതികള്‍ തങ്ങള്‍ക്ക് എഴുതി സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. ഇല്ലെങ്കില്‍ മാപ്പ് പറയണമത്രേ!  എടോ ചങ്ങായിമാരേ, നിങ്ങള്‍ക്കെതിരെയാണ് പരാതി. നിങ്ങള്‍ ബിജെപിക്ക് വേണ്ടി ഇലക്ഷന്‍ അട്ടിമറിക്കുന്നു എന്നതാണ് പരാതി. നിങ്ങളാണ് പ്രതിസ്ഥാനത്ത്.
രാജ്യത്തിന്റെ ഔദ്യോഗിക പ്രതിപക്ഷ നേതാവാണ് നിങ്ങളില്‍ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഔദ്യോഗിക പ്രതിപക്ഷ നേതാവാണ് നിങ്ങളില്‍ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാജ്യത്തെ നിരവധി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതേ അഭിപ്രായമാണെന്നും വി ടി ബല്‍റാം ചൂണ്ടിക്കാണിക്കുന്നു. ഇലക്ഷന്‍ കമ്മീഷന്‍ എന്ന നിലയില്‍ നിങ്ങളുടെ സ്റ്റേക് ഹോള്‍ഡേഴ്‌സാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെന്നും അവരില്‍ ഭൂരിപക്ഷത്തിനും വിശ്വാസമില്ലാതെ എങ്ങനെയാണ് നിങ്ങള്‍ ഒരു സിസ്റ്റം കൊണ്ടുനടക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വി ടി ബല്‍റാം ചോദിക്കുന്നു.

വിടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

രാഹുല്‍ ഗാന്ധി പരാതികള്‍ തങ്ങള്‍ക്ക് എഴുതി സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. ഇല്ലെങ്കില്‍ മാപ്പ് പറയണമത്രേ!
എടോ ചങ്ങായിമാരേ, നിങ്ങള്‍ക്കെതിരെയാണ് പരാതി. നിങ്ങള്‍ ബിജെപിക്ക് വേണ്ടി ഇലക്ഷന്‍ അട്ടിമറിക്കുന്നു എന്നതാണ് പരാതി. നിങ്ങളാണ് പ്രതിസ്ഥാനത്ത്.
രാജ്യത്തിന്റെ ഔദ്യോഗിക പ്രതിപക്ഷ നേതാവാണ് നിങ്ങളില്‍ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ നിരവധി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതേ അഭിപ്രായമാണ്. ഇലക്ഷന്‍ കമ്മീഷന്‍ എന്ന നിലയില്‍ നിങ്ങളുടെ സ്റ്റേക് ഹോള്‍ഡേഴ്‌സാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. അവരില്‍ ഭൂരിപക്ഷത്തിനും വിശ്വാസമില്ലാതെ എങ്ങനെയാണ് നിങ്ങള്‍ ഒരു സിസ്റ്റം കൊണ്ടുനടക്കാന്‍ ഉദ്ദേശിക്കുന്നത്?
അതുകൊണ്ട് നിങ്ങളാണ് വിശ്വാസ്യത തെളിയിക്കേണ്ടത്. നിങ്ങളാണ് ജനങ്ങള്‍ക്ക് ബോധിക്കുന്ന വിശദീകരണങ്ങള്‍ നല്‍കേണ്ടത്. എന്തുകൊണ്ടാണ് നിങ്ങള്‍ മെഷീന്‍ റീഡബിള്‍ ആയിട്ടുള്ള ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വോട്ടര്‍ പട്ടിക ലഭ്യമാക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ വീഡിയോ തെളിവുകള്‍ നശിപ്പിച്ച് കളയുന്നത്? നിങ്ങളുടെ കയ്യിലുള്ള നിങ്ങള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളേക്കുറിച്ച് ലഭ്യമായ തെളിവുകള്‍ വച്ച് ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ട് അതംഗീകരിച്ച് സമഗ്രമായ പരിശോധനക്ക് നിങ്ങള്‍ സ്വമേധയാ തയ്യാറാവുന്നില്ല?
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയായാലും ശരി, ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ബിജെപിയായാലും ശരി, നിങ്ങളാണ് പ്രതിക്കൂട്ടില്‍. നിങ്ങളാണ് മറുപടി പറയേണ്ടത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപണങ്ങള്‍ തള്ളിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്തമായ രീതിയില്‍ തെളിവുകള്‍ നിരത്തിയുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ അവര്‍ ബാധ്യസ്ഥരായിരിക്കുകയാണ്. രാഹുല്‍ ഉന്നയിച്ച ആരോപണത്തിനു പിന്നാലെ തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകള്‍ ഹാജരാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുകയും ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ