പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് ശുപാർശ; അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാർ എന്ന് എം വി ഗോവിന്ദൻ

പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് ശുപാർശയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും പറഞ്ഞു.

സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നത്. സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുക്കട്ടെയന്ന് പറഞ്ഞ എംവി ഗോവിന്ദൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണവും തള്ളി. അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടന്നും വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം