തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തു. തൃശൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തത്.

എക്‌സൈസ് വാഹനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 10 കുപ്പി മദ്യവും 42,000 രൂപയും ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ പക്കല്‍ നിന്ന് 32,000 രൂപയുമാണ് വിജിലന്‍സ് ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.

പരിശോധനയ്ക്ക് മുന്‍പായി തന്റെ പക്കല്‍ 4,000 രൂപ മാത്രമാണുള്ളതെന്നായിരുന്നു അശോക് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി. എന്നാല്‍ അശോക് കുമാറില്‍ നിന്ന് മാത്രമായി വിജിലന്‍സ് 36,000 രൂപ കണ്ടെത്തി. തുടര്‍ന്നാണ് 32,000 രൂപ അനധികൃതമായി കൈപ്പറ്റിയതാണെന്ന് വ്യക്തമായത്.

Latest Stories

'എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി താരാ ടോജോ അലക്സ്

'രാഹുൽ നിരപരാധിത്വം തെളിയിക്കട്ടെ'; ആരോപണങ്ങളിൽ വ്യക്തത വരാതെ തുടർ നടപടി ഇല്ലെന്ന് എഐസിസി, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് നേതൃത്വം

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍