തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു.

ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലും നിര്‍വഹിക്കും. ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്‌തെന്നും അപ്പോള്‍ ഒരു തുടര്‍ഭരണം ഉണ്ടാകേണ്ടതല്ലേ എന്നും സുധീര്‍ കരമന ചോദിച്ചു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ