എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍

എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാർക്ക് ദാനം അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രതികരണം നടത്താൻ എം.ജി വിസി തയ്യാറായിരുന്നില്ല. എന്നാൽ സര്‍വകലാശാല വൈസ് ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണ്ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വിസി നിലപാട് തുറന്നു പറഞ്ഞത്. മാർക്ക് ദാനം അടക്കമുള്ള നടപടികളിൽ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്.

അടുത്ത മാസം നടക്കുന്ന ഗവര്‍ണ്ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. സർവകലാശാല നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ് . വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോ.സാബു തോമസ് പറഞ്ഞു.

മാർക്ക് ദാനത്തിൽ അടക്കം വീഴ്ച പറ്റിയെന്ന് നേരത്തെ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ എം.ജി വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. മാർക്ക് ദാനം പിൻവലിച്ചത് അടക്കമുള്ള നടപടികൾ ഗവർണറെ അറിയിക്കാതെ യണെന്നുള്ള വാർത്തയും പുറത്തുവന്നതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയമാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ