വെറ്ററിനറി സര്‍വകലാശാലയിലെ തൊഴിലാളി സമരം; പട്ടിണിയിലായി മിണ്ടാപ്രാണികള്‍

തൃശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ മിണ്ടാപ്രാണികളെ വലച്ച് തൊഴിലാളി സമരം. നാലാം ദിവസത്തില്‍ എത്തി നില്‍ക്കുന്ന സമരം മൂലം എട്ടു ഫാമുകളിലായി മൂവായിരത്തോളം മൃഗങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. ഫാമിലെ നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരാണ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ സമരം ചെയ്യുന്നത്.

പശുക്കളെ കറക്കുന്നത് നിര്‍ത്തിവെച്ചു. തൊഴുത്തിലേതുള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. സമരത്തെ തുടര്‍ന്ന് തീറ്റ വിതരണം പ്രതിസന്ധിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഫാമിലെ ജോലികള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ചെയ്യുന്നത്.

തൊഴിലാളിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് സമരം. ഈ മാസം ആദ്യം ഒരു ജീവനക്കാരനോട് പാല്‍പാത്രം നീക്കിവെയ്ക്കാന്‍ ഒരു അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അയാളെ സ്ഥലം മാറ്റി. ഇതാണ് സമരത്തിന് കാരണം.

നിലവില്‍ സര്‍വകലാശാലയിലെ ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയാണ് മൃഗങ്ങളുടെ പരിചരണ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്