'പ്രചാരണത്തിന് പിന്നിൽ നിക്ഷിപ്‌ത താത്പര്യക്കാർ'; പാലത്തായി കേസിലെ കോടതി വിധിയിൽ തനിക്കെതിരെ പരാമർശമില്ലെന്ന് കെ കെ ശൈലജ

കണ്ണൂർ പാലത്തായി കേസിലെ കോടതി വിധിയിൽ തനിക്കെതിരെ പരാമർശമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. പ്രചാരണത്തിന് പിന്നിൽ നിക്ഷിപ്‌ത താത്പര്യക്കാർ ആണെന്ന് പറഞ്ഞ കെ കെ ശൈലജ കരുതിക്കൂട്ടിയുള്ള ദുഷ്‌ടലാക്കോടെയുള്ള പ്രചരണമാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ആരാണുള്ളതെങ്കിലും അടിയന്തരമായി പിന്തിരിയണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പറയാൻ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസിനെ കാണാൻ പോയപ്പോൾ തന്നെ അന്നത്തെ തലശ്ശേരി ഡിവൈഎസ്‌പിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും വളരെ ഗൗരവത്തിൽ തന്നെ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞതായും ശൈലജ പറഞ്ഞു.

ഡിവൈഎസ്‌പിയെ വിളിക്കുമ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ശൈലജ കൂട്ടിച്ചേർത്തു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ അന്ന് വിളിക്കുമ്പോൾ തങ്ങൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ടീച്ചർ പറഞ്ഞത് പൊലീസ് തങ്ങളോട് പറഞ്ഞെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി ശൈലജ പറഞ്ഞു. ഏതെങ്കിലും തരത്തിൽ അന്നത്തെ ഏതെങ്കിലും കൗൺസലർമാർ കുട്ടിയെ ഉപദ്രവിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അന്വേഷിക്കുന്നതിന് ഞങ്ങളാരും എതിരല്ല എന്നും ശൈലജ കൂട്ടിച്ചേർത്തു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി