സതീശനെ കുത്താന്‍ കെസിയോട് വെള്ളാപ്പള്ളിയുടെ സ്‌നേഹം; വേണുഗോപാല്‍ വളരെ മിടുക്കനാണ്, സതീശന്‍ ടിവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും കെസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കസേരയേച്ചൊല്ലിയുള്ള ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനായി സംസാരിച്ച് അഭിപ്രായം പറഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.സി. വേണുഗോപാല്‍ വളരെ മിടുക്കനാണെന്നും തിരഞ്ഞെടുപ്പില്‍ പിന്നണിയില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.ഡി. സതീശന്‍ ടിവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യല്‍, പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരം എന്നിവയിലെല്ലാം കെ.സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി സെക്രട്ടറി മുതല്‍ കോണ്‍ഗ്രസിന്റെ ഉന്നത പദവികളില്‍ ഇരുന്ന പാരമ്പര്യവും ഉത്തരേന്ത്യയിലുള്ള സ്വാധീനവും കെസിക്കുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തിന്റെ നേതൃഗുണമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന് പിണറായി വിജയന്‍ എന്ന ഏക നേതൃത്വമുള്ളപ്പോള്‍ കോണ്‍ഗ്രസില്‍ അത്തരം ഒരു നേതൃത്വമില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ വടംവലി നടക്കുന്നത് ശരിയല്ല. ഇത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്, തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അധികാരത്തിനുവേണ്ടി ഇവര്‍ തമ്മില്‍ അടിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കെ സി വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ആലപ്പുഴയില്‍ പല വര്‍ഷങ്ങളിലും എസ്എന്‍ഡിപി സംഘടനാ സ്വാധീനം ഉപയോഗിച്ചുവരെ ശ്രമം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ വി ഡി സതീശനോടുള്ള അന്തമായ വിരോധത്തില്‍ ഇപ്പോള്‍ കെസിയ്ക്കായി വാദിയ്ക്കുന്ന വൈരുധ്യമാണ് കേരളം കാണുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും