25 കൊല്ലം മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ, ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്; കോടതി വിധിയില്‍ പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി

കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്എന്‍ഡിപി യോഗം മുന്നോട്ട് പോയതെന്നും അതില്‍ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപള്ളി നടേശന്‍. കോടതി വിധി പഠിച്ച ശേഷം വിശദ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്എന്‍ഡിപി മുന്നോട്ട് പോയത്.

25 കൊല്ലമായി ഞാന്‍ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയില്‍ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ.

ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്.ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങള്‍ക്കറിയാം, വെള്ളാപ്പള്ളി നടേശന്‍ ് പറഞ്ഞു.

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള എസ്എന്‍ഡിപി യോ?ഗ വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി