"ഗണേഷ് കുമാർ പണത്തിനോടും സ്ത്രീകളോടും ആർത്തിയുള്ള പകൽമാന്യൻ"; സോളാർ കേസ് തിരുവഞ്ചൂർ കാണിച്ച തറവേല, ആഞ്ഞടിച്ച് വെള്ളാപ്പള്ളി

സോളാർ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. കെബി ഗണേഷ് കുമാറിനെയും, തിരുവഞ്ചൂർ രാധാകൃഷ്ണനേയും അധിക്ഷേപിച്ചാണ് വെള്ളാപ്പള്ളിയിടെ പ്രതികരണം. സമ്പത്തിനോടും സ്ത്രീകളോടും ആസക്തിയുള്ള പകൽ മാന്യൻ എന്നാണ് വെള്ളാപ്പള്ളി നടേശൻ കെ ബി ഗണേഷ് കുമാറിനെ വിശേഷിപ്പിച്ചത്.

ഗണേഷിനെപ്പോലെ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ ജനാധിപത്യത്തിന്റെ അപചയമായിരിക്കും.മാന്യനായിരുന്ന കലഞ്ഞൂര്‍ മധുവിനെ ചവിട്ടിക്കളഞ്ഞിട്ട് ഗണേഷ് എന്‍എസ്എസില്‍ കയറി ഇരിക്കുകയാണ്. അത് തിരിച്ചറിയാന്‍ വൈകിയതില്‍ എന്‍എസ്എസ് ദുഃഖിക്കും. വെള്ളാപ്പള്ളി പറഞ്ഞു.

ഗണേഷ് കുമാര്‍ വൃത്തികെട്ടവനും അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്നവനുമാണെന്നും ആരോപിച്ച വെള്ളാപ്പള്ളി മുൻ മന്ത്രി തിരുവ‍ഞ്ചൂർ രാധാകൃഷ്ണനെയും വിമർശിച്ചു. സോളറിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണെന്നും പുറത്ത് കാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം