കേരളത്തിലെ എന്‍ഡിഎ മുന്നണി തകര്‍ന്നു; ബിഡിജെഎസും സികെ ജാനുവും പുറത്തേക്ക്; ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് പിന്തുണയുമായി വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുസ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന എന്‍ഡിഎ കൂട്ടായ്മ ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് മുതിര്‍ന്ന നേതാവിന്റെ പരസ്യ നിലപാട് ബിജെപിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.ഇതിനിടെ, ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്ന ആദിവാസി നേതാവ് സി. കെ ജാനുവും മുന്നണി വിടുമെന്ന് സൂചനയുണ്ട്. മറ്റൊരു നിര്‍ണായക നീക്കത്തില്‍, മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം സഖ്യം വിച്ഛേദിച്ചു.അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന ഇന്ന് പ്രഖ്യാപിച്ചു.

ചെങ്ങന്നൂര്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്നിണികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാണ്.

യുഡിഎഫിനെ സംബന്ധിച്ച് കഴിഞ്ഞ തവണ തോറ്റ മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ എം. മുരളിയും സാധ്യത പട്ടികയിലുണ്ട്. നാലു തവണ മാവേലിക്കരയില്‍ ജയിച്ചിട്ടുള്ള മുതിര്‍ന്ന നേതാവാണ് എം. മുരളി. നിലവില്‍ ഇദ്ദേഹം യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയര്‍മാനാണ്.

https://www.facebook.com/News18Kerala/videos/1862962983728100/

രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ വിജയം നേടണമെന്നത് സിപിഐഎമ്മിന്റെ അഭിമാന പ്രശ്‌നമാണ്. ഇത്തവണ യുവത്വത്തിനു പ്രാമുഖ്യം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. മലയാള സിനിമയിലെ പ്രശസ്ത നടിയും സിപിഐഎമ്മിന്റെ സാധ്യത പട്ടികയിലുണ്ട്. പക്ഷേ ഇതു സംബന്ധിച്ച പാര്‍ട്ടി ഔദ്യേഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ തവണ ചെങ്ങൂന്നര്‍ തെരെഞ്ഞടുപ്പില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ പി.എസ്. ശ്രീധരന്‍പിള്ളയാണ് മത്സരിച്ചത്. ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലം ഇത്തവണ പിടിക്കാനായി ജീവന്‍മരണ പോരാട്ടത്തിലാണ് ബിജെപി. കഴിഞ്ഞതവണ കോണ്‍ഗ്രസ് വമത സ്ഥാനാര്ഥിയായി മത്സരിച്ച ശോഭന ജോര്‍ജിനെ എന്‍ഡിഎയില്‍ കൊണ്ടു വന്ന് വോട്ടുകള്‍ സമാഹരിക്കാനും ബിജെപി ശ്രമം നടത്തി വരികയാണ്.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്