മദ്യപിച്ചശേഷം ബില്ലടയ്ക്കാതെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും; തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയും തെറിവിളിയും; സംഭവം പുറത്തായതോടെ ഹോട്ടലിനുമുന്നില്‍ പ്രതികാര നടപടിയുമായി ഉദ്യോഗസ്ഥന്‍

മദ്യപിച്ചശേഷം ബില്ലടയ്ക്കാതെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയതായും ഹോട്ടല്‍ സ്റ്റാഫിനെതിരെ തെറിവിളി നടത്തിയതായും ആക്ഷേപം. ഞായറാഴ്ച രാത്രി തൃശൂര്‍ ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോറും കൂട്ടുകാരുമാണ് മദ്യപിച്ച ശേഷം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ഒ.ഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തെത്തുന്നതും ചര്‍ച്ചയാകുന്നതും.

ഞായറാഴ്ച കൂട്ടുകാരായ ജേണലിസ്റ്റുകളുമായി ഒരു ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സന്ദിപ് കുമാര്‍. അപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടതെന്നും പൊതുസമൂഹം അറിയണമെന്നുള്ളതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ ഇത് ശരിയല്ല എന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ഉടമകളുമായി ബന്ധപ്പെട്ടെന്നും പിന്‍വലിച്ചില്ലെങ്കില്‍ 24 മണിക്കൂറും ഹോട്ടലിന് മുന്നില്‍ പരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദീപ് കുമാര്‍ പറഞ്ഞു

സംഭവത്തെ തുടര്‍ന്ന് ട്രാന്‍സ്പാര്‍ട്ട് കമ്മീഷണര്‍ക്കും ഡി.ജി.പി,ക്കും ഹോേട്ടല്‍ അധികാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും പ്രശ്നമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൂട്ടുകാര്‍ക്കെതിരേയും യാതൊരു നടപടി യും ഉണ്ടായിട്ടില്ല എന്നും പരാതി കൊടുത്തതിനെ തുടര്‍ന്ന് ഹോട്ടലുകാരെ എല്ലാ ഓഫീസുകളിലേക്കും നടത്തിക്കുന്ന അവസ്ഥയാണുള്ളതെന്നും സന്ദീപ് കുമാര്‍

https://www.facebook.com/marunadan/videos/1500972303349157/

സന്ദീപ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ മുഖം മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.”” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.

എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.

ചൊവ്വാഴ്ച വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.

സഹ ഇന്‍സ്പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.

രണ്ടു ദിവസത്തെയും മുഴുവന്‍ പ്രകടനങ്ങളും ക്യാമറയില്‍ ആകുമെന്ന് അയാള്‍ കരുതിയില്ല. മുഴുവന്‍ ദൃശ്യങ്ങളും ഞങ്ങളുടെ കയ്യില്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി മുന്നോട്ടു പോകുന്ന ഒരു സ്ഥാപനത്തില്‍ വന്നിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഉള്ളവരുടെ മുന്നിലായിരുന്നു ഇത്ര നീചമായ പ്രകടനം. മദ്യം ഫ്രീ കിട്ടിയില്ലെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇത്രമാത്രം തരം താഴും എന്ന് വരുന്നത്തിലാണ് പരിഹാസ്യത. ഇത്തരക്കാര്‍ ഈ നാടിന്റെ ശാപം ആണ്. – സന്ദീപ് പോസ്റ്റില്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക