വാഹന വിവാദം; സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാല്‍ നടപടി എടുക്കും: മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങ്ള്‍ക്കായാണ് കാര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അതേ സമയം വാഹനത്തെ കുറിച്ച് വിവാദം ശക്തമാകുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. സിദ്ദീഖ് പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും എസ്ഡിപിഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റാണ്. ഏജന്റിന്റെ കയ്യില്‍ നിന്നാണ് കാറുകള്‍ വാടകയ്ക്കെടുത്തതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചിരുന്നു. ബിജെപി നടത്തുന്നത് അപവാദ പ്രചരണമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി 58 വാഹനങ്ങളാണ് വാടകയ്ക്കെടുത്തത്. ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല മറിച്ച് ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തത്. ബിജെപിയുടെ ആരോപണം നീചവും പരിഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ല കണ്ണൂര്‍ ജില്ലാ നേതൃത്വമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പ്രതികരിച്ചു.

ബിജെപിയുടെ ആരോപണം തള്ളി കാറുടമയായ സിദ്ദീഖും രംഗത്തെത്തിയിരുന്നു. ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ കാറാണ് യെച്ചൂരി ഉപയോഗിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയത്. തനിക്കെതിരെ രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കേസുമില്ല. സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐയുമായി ബന്ധമില്ല. തന്നെ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നും കാറുടമ പറഞ്ഞു.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍