കാസര്‍ഗോഡ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി വീശി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ആരോഗ്യമേഖലയില്‍ കാസര്‍ഗോഡിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മൊഗ്രാല്‍ ഗവണ്മെന്റ് യുനാനി ഡിസ്പെന്‍സറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന വഴിയിലാണ് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.