സൈബർ ആക്രമണം; ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ് വീണ എസ്. നായർ

സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ് വീണ എസ് നായർ. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന സിപിഐഎം പ്രവർത്തകരുടെ വ്യാപക ആക്രമണത്തിന് പിന്നാലെയാണ് വീണ എസ് നായർ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഐഎം കൊടി പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വീണയ്ക്കെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം വന്നത്. സിപിഐഎം കൊടി കത്തിച്ച് പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.

അക്രമി സംഘം  അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയര്‍ കുപ്പി എറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്തകൃഷ്ണന്‍ ആരോപിച്ചു.

കെപിസിസി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അനന്തകൃഷ്ണന്‍ സിപിഐഎം കൊടി കത്തിച്ചത്.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ