അവരുടെ തുറന്നുപറച്ചില്‍ ഏറെ വേദനിപ്പിച്ചു, അതിജീവിതയ്ക്ക് എതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹം'': മന്ത്രി വീണാ ജോര്‍ജ്

നടി ഭാവനയുടെ തുറന്നുപറച്ചില്‍ തന്നെ വേദനിപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. അതിജീവതയ്ക്കെതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. ‘പോയി ചത്തുകൂടെ’യെന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്റ്’, ഇനിയും മാറാത്ത മനോഭാവമുള്ളവര്‍ നമുക്കിടയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത ദിനത്തിലാണ് മന്ത്രിയുടെ പരസ്യ പ്രതികരണം.

താന്‍ കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരണവുമായി ഭാവന പൊതു വേദിയിലെത്തിയിരുന്നു. നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടന്ന നെഗറ്റീവ് പി.ആര്‍ പ്രചാരണങ്ങളിലും കള്ളപ്രചാരണങ്ങളിലും ശരിക്കും തകര്‍ന്നുപോയിരുന്നുവെന്ന് നടി പറഞ്ഞു.

കോടതിയില്‍ വാദത്തിനെത്തിയ 15 ദിവസത്തിനൊടുവിലാണ് താനൊരു ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വയം തിരിച്ചറിയുന്നതെന്നും അവര്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവകര്‍ത്തക ബര്‍ഖ ദത്തിന്റെ നേതൃത്വത്തില്‍ ‘മോജോ സ്റ്റോറി’ യൂടൂബ് ചാനലില്‍ We The Women എന്ന തലക്കെട്ടില്‍ നടന്ന തത്സമയ ഗ്ലോബല്‍ ടൗണ്‍ഹാളിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി