വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന്, അതിന് ഇഡിയുടെ റെയ്ഡുമായി ബന്ധമില്ല :രമേശ് ചെന്നിത്തല

എക്‌സാലോജിക് സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുസംബന്ധിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിനാണ്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്.

ആഭ്യന്തര വകുപ്പിനോടോ കേരള പോലീസിനോടോ റെയ്ഡിനായി സഹായം തേടിയിട്ടില്ല. കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്. ഡിജിപിയുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചപ്പോഴും അവർക്ക് ആർക്കും ഇതേകുറിച്ച് അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്-ബിജെപി ഡീൽ എന്ന സ്ഥിരം പല്ലവി കടന്ന കൈയാണ്. കോൺഗ്രസും ബിജെപിയും സിപിഎമ്മും എന്താണെന്ന് ജനങ്ങൾക്കറിയാം. സിപിഎം ബിജെപിയുമായുണ്ടാക്കിയ കൂട്ടുകെട്ട് എങ്ങനെ പൊളിഞ്ഞു എന്നത് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Latest Stories

'പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം, പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും സഹകരണവും ഉണ്ട്'; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

ഈ റെയ്ഡ് ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി; രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണ് ഈ പരിശോധന : പിണറായി വിജയൻ

സിപിഎം ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് പരിക്ക്; ഉദ്യോഗസ്ഥരുടെ വാഹനം അടിച്ച് തകർത്തു, ഇഷ്ടികയും വടികളും ഉപയോഗിച്ച് ആക്രമണം

ഉത്തര പേപ്പര്‍ ചോദിച്ചപ്പോള്‍ കിട്ടിയത് ദേശദ്രോഹ മുദ്ര

'ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല'; മുഹമ്മദ് റിയാസ്

മാസപ്പടി കേസ്; പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിലെയും മുഹമ്മദ് റിയസിന്റെ വീട്ടിലെയും ഇ ഡി പരിശോധന പൂർത്തിയായി; ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ കൂകിവിളിയും മുദ്രാവാക്യങ്ങളും വിളിച്ച് പ്രവർത്തകർ

'കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍'; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം

'കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ, അതാള് വേറെയാണ്'; ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് കെ ടി ജലീൽ

ഇഡി റെയ്ഡ്; പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സിപിഎം നേതാക്കൾ, പ്രതിഷേധം ശക്തമാക്കും

'പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരും, സംഘപരിവാറിന്റെ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല'; എ എ റഹിം