കെ. റെയിലില്‍ തരൂര്‍ യു.ഡി.എഫിന് ഒപ്പമെന്ന് വി.ഡി സതീശന്‍; പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പി യു.ഡി.എഫിന്റെ നിലപാടിന് ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ നിലപാട് തരൂര്‍ പരസ്യമായി പറയുമെന്നും അദ്ദേഹം അറിയിച്ചു.

കെ റെയില്‍ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ വരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ എന്നും സതീശന്‍ പറഞ്ഞു. സിപിഐഎം പദ്ധതിയില്‍ വര്‍ഗീയത നിറയ്ക്കുകയാണ്. പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തതിനാല്‍ ആണ് വര്‍ഗീയ പ്രചാരണം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐക്കും പദ്ധതിയില്‍ എതിര്‍പ്പുണ്ട്, അവര്‍ വര്‍ഗീയ സംഘടനയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. കെ റെയില്‍ ഒരു തട്ടിക്കൂട്ട് പദ്ധതി ആണെന്ന്  അദ്ദേഹം ആരോപിച്ചു. സര്‍വേ നടത്തത്തെ, എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനമോ സാമൂഹിക ആഘാത പഠനമോ നടത്താതെ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ, റയില്‍വെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവുംപകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ