ബല്‍റാമിനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്ന് വി ഡി സതീശന്‍; 'സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നത്, ജന മനസ്സുകളിലാണ്'

വി.ടി.ബല്‍റാമിനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ ബിഡി- ബിഹാര്‍ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വി ടി ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ബല്‍റാമിനെ എവിടെ നിന്നും പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ മാധ്യമ വിഭാഗം യോഗം ചേര്‍ന്ന് നിരന്തരം തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ആ യൂട്യൂബ് ചാനലുകള്‍ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് അവരുടെ തീരുമാനമെന്നും അതൊന്നും തന്നെ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നതെന്നും അത് ജന മനസ്സുകളിലാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചതിലും വി ഡി സതീശന്‍ പ്രതികരിച്ചു. താന്‍ വിമര്‍ശനത്തിന് അധീതനല്ലെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാനുള്ള അധികാരം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ പറഞ്ഞിനോട് തനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും അവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും സതീശന്‍ പറഞ്ഞു.

വിമര്‍ശനത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായം ഇല്ലെങ്കിലും സുധാകരന്‍ പരസ്യമായി വിമര്‍ശിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനും വി ഡി സതീശന്‍ മടിച്ചില്ല. ‘വിമര്‍ശനം എവിടെ പറയണം, എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടതെന്നാണ് സതീശന്‍ പറഞ്ഞുവെച്ചത്. കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗങ്ങളില്‍നിന്ന് സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ വി ഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

തീരുമാനങ്ങളും നിലപടുകളും എടുക്കുന്ന ആളുകളേയല്ലേ വിമര്‍ശിക്കാന്‍ പറ്റുകയുള്ളൂ. കേരളം മുഴുവന്‍ അലയടിച്ച് മുന്നില്‍ വന്നാലും ബോധ്യങ്ങളില്‍നിന്ന് ഒരു മാറ്റവും വരുത്തില്ല. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനങ്ങളാണ്. സോഷ്യല്‍മീഡിയയിലും റീലുകളിലുമല്ല കോണ്‍ഗ്രസ് ജീവിക്കുന്നത്. അത് ജന മനസ്സുകളിലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ