നീക്കത്തിന് പിന്നില്‍ ദുരുദ്ദേശം; കരുവന്നൂര്‍ ബാങ്കിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വി. ഡി സതീശന്‍

കരുവന്നൂര്‍ ബാങ്കിനായി 100 കോടി രക്ഷാ പാക്കേജ് നല്‍കാന്‍ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു ബാങ്കിന് വേണ്ടി മാത്രം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് തികച്ചും ദുരുദ്ദേശപരമായ കാര്യമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഇത്തരം ഒരു തീരുമാനവുമായി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബാങ്കിനായുള്ള 100 കോടി പാക്കേജില്‍ 25 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കും. ബാക്കിയുള്ള തുക ബാങ്കിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കാണ്. സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക മൂന്നു വര്‍ഷത്തിനുള്ളില്‍ തിരികെ നല്‍കും. ഇതു സംബന്ധിച്ച് അടുത്തയാഴ്ച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ബാങ്കിനായി തൃശ്ശൂര്‍ ജില്ലയിലെ 160 സഹകരണബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ധാരണയായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 100 കോടിയ്ക്കടുത്താണ്. ഇത് മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും സ്ഥലം വാങ്ങാനുമൊക്കെ നിക്ഷേപിച്ച തുകയാണ്.

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്നുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. അതാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് നഷ്ടമായ നിക്ഷേപത്തുക ബാങ്കിലേക്ക് തിരികെ എത്തിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. എന്ന് കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ അറിയിച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി