ചെന്നൈ കോഴിക്കോട് റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ്; പ്രഖ്യാപിച്ച ഉടന്‍ ടിക്കറ്റുകള്‍ക്കായി ഇടി; 90 ശതമാനം സീറ്റും ഫുള്‍; മലബാറില്‍ നിന്നും കൊങ്കണിലേക്ക് ട്രയല്‍

ചെന്നൈ കോഴിക്കോട് റൂട്ടില്‍ സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ് പുതുവത്സര അവധികള്‍ കണക്കുകൂട്ടിയാണ് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 4.30-ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 3.30-ന് കോഴിക്കോട് എത്തിച്ചേരും. ചെയര്‍കാറിന് 1530 രൂപയും എകണോമിക് ക്ലാസിന് 3080 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. ട്രെയിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളി തന്നെ ടിക്കറ്റുകളില്‍ 90 ശതമാനവും വിറ്റുപോയിട്ടുണ്ട്.

ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളും ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ വെയിറ്റിംഗ് ലിസ്റ്റായിരുന്നു. സ്വകാര്യബസുകളില്‍ 5000 രൂപ വരെയാണ് ക്രിസ്മസ് അവധി ദിനങ്ങളിലെ ടിക്കറ്റ് റേറ്റ്. കെഎസ്ആര്‍ടിസിയുടെ സെപ്ഷ്യല്‍ സര്‍വ്വീസുകളടക്കം ഇതിനോടക്കം ഫുള്‍ ബുക്കിംഗാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസമായി സെപ്ഷ്യല്‍ വന്ദേഭാരത് സര്‍വ്വീസ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരതിന്റെ റേക്കാണ് ചെന്നൈ കോഴിക്കോട് റൂട്ടിലേക്ക് എത്തുന്നത്. എട്ടു കോച്ചുളുള്ള റേക്കില്‍ ആറെണ്ണം ചെയര്‍കാറും രണ്ടെണ്ണം എകണോമിക് ക്ലാസുമായിരിക്കും.

കോഴിക്കോട് സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ട്രെയിന്‍ കൊങ്കണ് റെയില്‍വേയില്‍ ലൈനില്‍ കൂടിയുള്ള ട്രെയല്‍ റണിന് കൈമാറണമെന്നും ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് നിന്നും പാലക്കാട് ഡിവിഷന്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചെന്നൈ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് പേരാമ്പൂര്‍, കാട്പാടി, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി