'വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം, പൊലീസിന് എതിരെ നടപടി വേണം'; ആവശ്യവുമായി ഐ.എം.എ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഡോക്ടറുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളില്‍ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ കുറ്റവിചാരണ നടത്തണം. വീഴ്ചവരുത്തുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിക്ഷാ കാലയളവിലും പിഴയിലും വര്‍ധന വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

അതോടൊപ്പം, ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുമെന്ന് ഐഎംഎ അറിയിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക മിന്നല്‍ പണിമുടക്കിലാണ് ഡോക്ടര്‍മാര്‍. നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളിലെ അമര്‍ഷവും ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പ്രതിഷേധങ്ങളുടെ ആക്കംക്കൂട്ടി.

ആരോഗ്യമന്ത്രിയുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശവും ഡോക്ടര്‍മാരെ ചൊടിപ്പിച്ചു. ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. ആരോഗ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ