വഞ്ചിയൂര്‍ സിപിഎം ഏര്യ സമ്മേളനം; പവര്‍ യൂണിറ്റ് ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെടുത്തി സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തില്‍ പൊലീസ് നടപടി. സ്റ്റേജ് നിര്‍മ്മാണത്തിന് ഉപയോഗിച്ച സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പവര്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമേ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വഞ്ചിയൂര്‍ സിപിഎം ഏര്യ സെക്രട്ടറി പി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. 20 ഏര്യ കമ്മിറ്റി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്. ഇതുകൂടാതെ എട്ട് അതിഥി തൊഴിലാളികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചിയൂര്‍ പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്. എന്നാല്‍ സാധന സാമഗ്രികള്‍ കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനെതിരെയുള്ള നടപടി ലഘൂകരിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു ഏര്യ സമ്മേളനത്തിന്റെ വേദി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹൈക്കോടതി സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.

Latest Stories

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ