'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

പേവിഷ പ്രതിരോധ വാക്സീന്‍ ലോബി കേരളത്തിലും സജീവമാണെന്നും തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകര്‍ വാദിച്ച്, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്ന രീതിയിലാണ് എബിസി നിയമമെന്നും സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ബിജു പ്രഭാകര്‍ പറഞ്ഞു. നായകളെ ഷെല്‍ട്ടറിലേക്കു മാറ്റുന്നത് പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.

അവമാര്‍ക്ക് വലിയ വക്കീലന്മാരെ കൊണ്ടുവരാം. പാവപ്പെട്ടവന്റെ മുഖം കടിച്ചു കറിയാന്‍ അത് ഒരു പ്രശ്നവുമില്ല. ഇവിടെ ഒരുത്തനും ഒരു വിഷമവുമില്ല. കാറില്‍ നടക്കുന്ന വലിയവന്മാരെ പട്ടി കടിക്കത്തില്ല. ഇവിടുന്ന് എല്ലാവരും തെരഞ്ഞെടുത്ത് കേന്ദ്രത്തില്‍ വിട്ടിട്ടുണ്ടല്ലോ. ഏതെങ്കിലും ഒരു എംപി പോയി പാര്‍ലമെന്റില്‍ ഇത് ഉന്നയിച്ചിട്ടുണ്ടോ.

നായയുടെ കടി കൊള്ളുന്ന ജനങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മാത്രമേ ഉള്ളൂവെന്നും മറ്റൊരു അഭിഭാഷകനെയും സര്‍ക്കാരുകള്‍ വച്ചിട്ടില്ലെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപ വാക്സീന്‍ ലോബിയുടെ കൈയില്‍നിന്നു വാങ്ങിയിട്ടാണ് കേരളത്തിലെ പലരും പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. പ്രശ്നം അനുഭവിക്കുന്ന ഭൂരിപക്ഷത്തിനെതിരെ കുറച്ചുപേര്‍ വക്കീലന്മാരെ കൊണ്ടുവന്ന് എബിസി നിയമമാണ് ഇതു പരിഹാരമെന്ന് വാദിപ്പിക്കുകയാണ്. എന്നാല്‍ അത് തെറ്റാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എബിസി നിയമം മൃഗങ്ങളുടെ ജനനനിയന്ത്രണത്തിലുള്ളതാണ്. അതുപയോഗിച്ചു തെരുവുനായ ശല്യം മാറ്റാന്‍ കഴിയില്ലെന്നും വന്ധ്യംകരണവും പരിഹാരമാര്‍ഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നം നിലനില്‍ക്കേണ്ടത് വാക്സീന്‍ ലോബിയുടെ ആവശ്യമാണ്. 2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ