മര്‍ദ്ദിച്ച് ബോധം കെടുത്തിയോ എന്ന് ജയരാജനോട് തന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി, പ്രസ്താവനയിൽ ഉറച്ച് ഇ.പി

നിയമസഭയിലെ കൈയാങ്കളിക്കിടെ യുഡിഎഫ് എംഎല്‍എമാര്‍ വി.ശിവന്‍കുട്ടിയെ മര്‍ദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയിലുറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മര്‍ദ്ദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയെക്കുറിച്ച് ജയരാജനോടു തന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം.

കണ്ട കാര്യമാണ് താന്‍ പറഞ്ഞത്. ശിവന്‍കുട്ടി കണ്ടിട്ടില്ല. അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നു ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ജയരാജന്‍ വിമര്‍ശിച്ചു. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

‘ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും കാണുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം കാത്തുസൂക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അദ്ദേഹം ആരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ കേരളത്തിന്റെ ജനാധ്യപത്യ, സാംസ്‌കാരിക ബോധത്തെ മലീനസമാക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറണം’ ജയരാജന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ