സിപിഎം തന്ത്രം, വർഗീയതയും ഭിന്നിപ്പുമുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ട; ഷംസീർ മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരുമെന്ന് വിഡി സതീശൻ

ഗണപതി പരാമർശത്തിൽ സ്പീക്കർ എൻ ഷംസീർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷംസീർ മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരുമെന്നായിരുന്നു സതീശന്റെ പ്രതികരണം. വിവാദം കെട്ടടങ്ങണം എന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ ആളിക്കത്തിക്കാനാണ് സിപിഐഎം ശ്രമം.

സംഘപരിവാറിനും സിപിഐഎമ്മിനും ഒരേ അജണ്ടയാണ്. ഗോൾവാത്ക്കറെയും ഗാന്ധിയെയും ഗോവിന്ദന് തിരിച്ചറിയില്ല. അദ്ദേഹത്തേ പോലെ പണ്ഡിതനല്ല ഞാൻ. സിപിഐഎമ്മിന്റെ തന്ത്രം വർഗീയതയും ഭിന്നിപ്പുമുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയാണ്. ഗവൺമെന്റ് അവരുടെ ഭരണ പരാജയം മറച്ച് വയ്ക്കുകയാണ്” വി ഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് നിശബ്ദത പാലിച്ചത് വിവാദങ്ങൾ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് . എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളത് വിശ്വാസികൾക്കൊപ്പമാണ് . വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലായെന്നതാണ് തന്റെ നിലപാടെന്നും സതീശൻ പറഞ്ഞു.

ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല.ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ വിശ്വാസത്തോട് കൂട്ടിക്കെട്ടേണ്ടതില്ല. എല്ലാ മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളും ശാസ്ത്രബോധത്തോട് പൊരുത്തപ്പെട്ട് പോകാത്തതാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

സ്പീക്കറുടെ പ്രസ്താവന ആയുധമാക്കി സംഘപരിവാറും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്. യുഡിഎഫ് പ്രതികരിക്കാതിരുന്നത് എരിതീയിൽ എണ്ണയൊഴിക്കണ്ട എന്നു കരുതിയാണ് . ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഎം വിഷയം തണുപ്പിക്കാൻ തയാറാകണമെന്നും സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി