'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

മന്ത്രി കിരൺ റിജിജു ലോകസഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചു. 8 മണിക്കൂർ നീണ്ട ചർച്ച ബില്ലിൽ നടക്കും. കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല കൃത്യമായ നടപടിക്കുകളിലൂടെയാണ് ബില്ല് ജെപിസിയിൽ പാസായതെന്നും കിരൺ റിജിജു പറഞ്ഞു. ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

ജെപിസിയിൽ വിശദമായ ചർച്ച നടന്നുവെന്നും മതനേതാക്കളുമായി ചർച്ച നടത്തിയെന്നും മന്ത്രി കിരൺ റിജ്ജു പറഞ്ഞു. വിസിദ്ധ സംഘടനകളുമായി ചർച്ച നടത്തി. ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല. കാലങ്ങളായി ഭേദഗതിയിലൂടെ കടന്നുവരുന്ന ബില്ലാണ് ഇതെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

അതേസമയം വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയാണ് ലോക്‌സഭയിൽ നടക്കുന്നത്. വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാൽ ഉന്നയിച്ചു. അതേസമയം ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തി.

യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന് മറുപടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭഅംഗീകരിച്ചുവെന്നും മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ