പത്ത് ദിവസത്തിനുള്ളില്‍ നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കണം; ഭീഷണി ഉണ്ടായാല്‍ പൊലീസ് സഹായം തേടണം; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഹൈക്കോടതി

പൊതുഇടങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി..
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കോടികള്‍ മുടക്കി നിരത്തുകള്‍ മനോഹരമാക്കിയ ശേഷം ബോര്‍ഡുകള്‍ സ്ഥാപിച്ച് വൃത്തികേടാക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ പരാജയമാണിത്. ബോര്‍ഡ് നീക്കം ചെയ്താല്‍ നടപടി ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കാന്‍ സര്‍ക്കാരിനാകുമോ. പലയിടത്തും അപകടാവസ്ഥയിലുള്ള വലിയ ബോര്‍ഡുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് വയ്ക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു.

പ്രധാന റോഡുകളിലേക്കുള്ള കാഴ്ച പൂര്‍ണമായി മറയ്ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അലോസരമുണ്ടാക്കുന്നുണ്ട്. റോഡിന്റെ കാഴ്ച മറച്ചുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കേണ്ടതാണ്. നിയമവിരുദ്ധമായി ബോര്‍ഡ് വയ്ക്കുന്നവരുടെ സ്വാധീനവും അധികാരവും സമൂഹ നന്മയെ കരുതി നടപടിയെടുക്കേണ്ട പൊതുഅധികാരികള്‍ക്കു തടസ്സമാകരുതെന്നു കോടതി ഓര്‍മപ്പെടുത്തി.

പാതയോരത്തും നടപ്പാതകളിലും വൈദ്യുതി ടെലിഫോണ്‍ പോസ്റ്റിലുമൊക്കെ പരസ്യബോര്‍ഡുകളും വ്യക്തികളുടെ സ്വയംപ്രശംസാ ബോര്‍ഡുകളും പെരുകുകയാണ്. റോഡിനു മറുപുറത്തെ വാഹനങ്ങള്‍ കാണാനാവാതെ വഴിയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്നത് അപകടമുണ്ടാക്കും.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ, രാജ്യാന്തര വ്യവസ്ഥകള്‍ പിന്തുടരാന്‍ ബാധ്യതയുള്ള അധികൃതര്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡ് അനുവദിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. മണ്ണില്‍ അലിഞ്ഞു ചേരില്ലെന്നതും കത്തിച്ചാല്‍ വിഷവാതകങ്ങള്‍ പുറന്തള്ളുമെന്നതും ഫ്‌ലെക്‌സിന്റെ വലിയ അപകടമാണ്. പുനരുപയോഗിക്കാനുമാവില്ല.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ 2010 ജനുവരി എട്ടിനു സര്‍ക്കുലര്‍ ഇറക്കിയിട്ടും അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും പെരുകുകയാണെന്നതു ഗൗരവത്തിലെടുക്കണം. അനധികൃത പരസ്യങ്ങള്‍ അനുവദിക്കുന്നതു നിയമപ്രകാരം ഫീസ് നല്‍കി പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവരോടുള്ള വിവേചനമാണ്. ഈ വിഷയത്തില്‍ സമഗ്രനിലപാട് വേണം. സംസ്ഥാനമെങ്ങും സമാന പ്രശ്‌നം നിലവിലുള്ളതിനാല്‍ ഇതു പ്രാദേശികാടിസ്ഥാനത്തില്‍ പരിഗണിക്കേണ്ടതല്ലെന്നു കോടതി വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ