തീരത്തോട് അടുക്കുമ്പോള്‍...

ഡോ. സെബാസ്റ്റ്യന്‍ പോള്‍

നിയമവിരുദ്ധമായി ബാബേല്‍ ഗോപുരങ്ങള്‍ ഉയര്‍ത്താം. പക്ഷേ അപ്പോഴും അവയ്ക്കു മേലേയായിരിക്കും നിയമം. കൊച്ചിയിലെ മരടില്‍ വേമ്പനാട് കായലിന്റെ തീരത്ത് തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ അതിരു വിട്ടതെന്ന് തോന്നാമെങ്കിലും അനിവാര്യമായതും ന്യായീകരിക്കത്തക്കതുമാണ്.

നിര്‍മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള മേഖലയില്‍ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് ഫ്ളാറ്റുകളുടെ സമുച്ചയം ഉയര്‍ന്നത്. അനധികൃതമായി അനുമതി സമ്പാദിച്ചവര്‍ മാത്രമല്ല അത് നല്‍കിയവരും കുറ്റക്കാരാണ്. നഗരവികസനത്തിന്റെ ഒഴിവാക്കാനാവാത്ത
അപകടമാണിത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കാത്തവരെ ചില പാഠങ്ങള്‍ കോടതിക്ക് പഠിപ്പിക്കേണ്ടി വരും. ഇപ്പോള്‍ മുനിസിപ്പാലിറ്റിയായി മാറിയിരിക്കുന്ന മരട് മുമ്പ് പഞ്ചായത്തായിരുന്ന കാലത്ത് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് അനധികൃത നിര്‍മ്മാണം നടന്നത്. ഒരു പഞ്ചായത്തംഗമോ സെക്രട്ടറിയോ വിചാരിച്ചാല്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്.

സാധാരണക്കാരെ പ്രയാസത്തിലാക്കുന്ന സിആര്‍സെഡ് സമ്പന്നന് അനായാസം കൈകാര്യം ചെയ്യാവുന്ന ആഡംബരമാണ്. ഗോശ്രീയുടെയും മറീന്‍ ഡ്രൈവിന്റെയും പേരില്‍ കൊച്ചിയില്‍ നിന്ന് തുടങ്ങി മരട് വരെ വന്‍തോതില്‍ കായല്‍ കൈയേറി കൊണ്ടിരിക്കുന്നു.
കാടിനൊപ്പം കായലിന്റെയും വിസ്തൃതി കുറയുകയാണ്. മരട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 67 കൈയേറ്റങ്ങളാണ് ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഒരു സര്‍വേയില്‍ കണ്ടത്.

തീരദേശത്തെ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ നിയമലംഘനം ആകാശത്തോളമെത്തുന്നതു വരെ ഒന്നും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്. നഗരസഭാ കാര്യാലയത്തിന് പിന്നിലാണ് പതിനെട്ട് നിലയില്‍ 90 ഫ്ളാറ്റുകള്‍ ഉയര്‍ന്നത്. നിര്‍മ്മാണത്തിനു മുമ്പ് കോഴ; അതുകഴിഞ്ഞാല്‍ പിഴ
എന്നതാണ് ഇന്നത്തെ അവസ്ഥ. പണമുണ്ടെങ്കില്‍ പരുന്ത് ആവശ്യം പോലെ പറക്കുകയോ ചിറകൊതുക്കുകയോ ചെയ്യും.

പിഴയില്‍ കാര്യങ്ങള്‍ ഒതുക്കുന്ന ഹൈക്കോടതിയുടെ സമീപനം നിയമലംഘകര്‍ക്ക് പ്രോത്സാഹനമാണ്. സുപ്രീം കോടതിയുടെ കര്‍ശനമായ നിലപാട് ഭാവിയിലെ നിയമലംഘകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ