തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ശിവഗിരി മഠം. തിരഞ്ഞെടുപ്പില്‍ സത്യവും നീതിയുമുള്ളവര്‍ ജയിച്ചു വരണമെന്നും പിടി തോമസിന്റെ വഴിയിലൂടെയാണ് ഉമയുടെയും യാത്രയെന്നും ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കലയിലെ ശിവഗിരി മഠം സന്ദര്‍ശിച്ചത്. മഠത്തില്‍ അനുഗ്രഹം തേടിയെത്തിയതാണെന്നും സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ പറഞ്ഞു. അതേസമയം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ്. ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ പോയ നേതാക്കള്‍ മടങ്ങി വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമാകും.
ഉമാ തോമസിന്റെ ഇന്നത്തെ പ്രചാരണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഉദ്ഘാടനം ചെയ്യുക. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഉദ്ഘാടനം. എന്‍ഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസും ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും