യു.എ.പി.എ വിഷയം; സി.പി.എമ്മിന് ഇരട്ടത്താപ്പ് , ജയിലില്‍ കടുത്ത പീഡനം നേരിട്ടെന്ന് അലനും താഹയും

ജയിലില്‍ കടുത്ത പീഡനം നേരിട്ടെന്ന് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും. ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന്‌ അലനും താഹയും പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും ഇവര്‍ ആരോപിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത്. സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടി എന്നും ഇവര്‍ പറഞ്ഞു.

അലനും താഹയ്ക്കും പറയാനുള്ളത് കേള്‍ക്കാതെയാണ് പാര്‍ട്ടി ഇവരെ പുറത്താക്കിയത്. യു.എ.പി.എ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടി തുറന്ന് കാണിക്കപ്പെട്ടു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി അലന്‍ പറഞ്ഞു. ഇതിനായി ജയില്‍ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അലന്‍ പറഞ്ഞു. സമ്മര്‍ദ്ദം ഉണ്ടായ കാര്യം കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന ഇവര്‍ക്കെതിരെ പുതിയ കേസ് എടുത്തെന്ന് താഹയും പറഞ്ഞു. കോവിഡ് സാഹചര്യം ആണെന്നും പറഞ്ഞ് ഏകാന്ത തടവിന്റെ കാലാവധി കൂട്ടിയെന്നും ഇവര്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ