ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം റിസോര്‍ട്ട് നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റ് ആണ് തകര്‍ന്ന് വീണതെന്നാണ് വിവരം

ഇന്നലെ ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടുണ്ടാക്കിയ ടെന്റിലുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ നിഷ്മയാണ് മരിച്ചത്. അതേസമയം, എമറാള്‍ഡ് റിസോര്‍ട്ടിന് ഒരു അനുമതിയും നല്‍കിയിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അറിയിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, അപകടത്തിന് കാരണം മഴയാണെന്നും ടെന്റില്‍ ആവശ്യത്തിന് സുരക്ഷയുണ്ടായിരുന്നുവെന്നും എല്ലാ അനുമതിയുണ്ടെന്നും റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറഞ്ഞു.

വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എമറാള്‍ഡ് റിസോര്‍ട്ടിന്റെ ടെന്റ് ഗ്രാമിലാണ് അപകടമുണ്ടായത്. അര്‍ധരാത്രി കനത്ത മഴയ്ക്കിടെ തടികൊണ്ട് കെട്ടി ഉണ്ടാക്കിയ ടെന്റ് തകരുകയായിരുന്നു. മഴയില്‍ ടെന്റ് മേഞ്ഞ പുല്ലില്‍ ഭാരം കൂടിയതോടെ ദുര്‍ബലാവസ്ഥയില്‍ ആയിരുന്ന നിര്‍മ്മിതി തകര്‍ന്നു. വിനോദസഞ്ചാരികളായ 16 അംഗ സംഘമാണ് അപകട സമയത്ത് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ടെന്റാണ് തകര്‍ന്നുവീണത്.

Latest Stories

'ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക'; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എം സ്വരാജ്

ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കൾ; കത്തിയമരുന്ന കപ്പൽ മുങ്ങുമോയെന്ന് ആശങ്ക, കാണാതായ നാവികർക്കായി തിരച്ചിൽ തുടരുന്നു

നിര്‍ബന്ധിത ജോലി പത്ത് മണിക്കൂറാക്കി ആന്ധ്രപ്രദേശ്; കൂടുതല്‍ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകര്‍ഷിക്കാനെന്ന് നായിഡു സര്‍ക്കാര്‍; തുറന്നെതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി