നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയേറ്റ് കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി. കൊച്ചി കോര്‍പ്പറേഷനിലടക്കം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എറണാകുളം പിടിക്കാനുള്ള സാബു എം ജേക്കബിന്റെ നീക്കം ഫലം കണ്ടില്ല. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്തും ഭരണം നഷ്ടമായി. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നാമമാത്രമായ സീറ്റുകളിലേക്ക് ഒതുങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ കാലിടറി ട്വന്റി 20 വീണുവെന്ന് വേണം പറയാന്‍. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടത്തും ഭരണം നഷ്ടമാകുന്ന നിലയാണുള്ളത്. കുന്നത്തുനാട് പഞ്ചായത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ ട്വന്റി20 ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങി. മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളില്‍ യുഡിഎഫ് മുന്നേറിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ട്വന്റി20 ലീഡ് ചെയ്യുന്നത്. ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടെങ്കിലും ലീഡ് ചെയ്യുന്നു. ഐക്കരനാട് മാത്രമാണ് തുടക്കം മുതല്‍ ട്വന്റി20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.

തിരുവാണിയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫിന്റെ കയ്യില്‍ നിന്ന് ട്വന്റി ട്വന്റി പിടിച്ചെടുത്തു. ട്വന്റി ട്വന്റിയുടെ രണ്ട് പഞ്ചായത്ത് പിടിച്ചെടുത്തത് യുഡിഎഫാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്വന്റി 20 ബന്ധം ഉപേക്ഷിച്ച് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചിരുന്നു. ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിട്ടിരുന്നു. പാര്‍ടിയില്‍ സാബുവിന്റെ ഏകാധിപത്യവും അഴിമതിയുമാണെന്ന് തുറന്നുപറഞ്ഞാണ് ട്വന്റി 20 ബന്ധം പലരും വിച്ഛേദിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ