ബീഫ് ഉലര്‍ത്തിയത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് കേരള ടൂറിസം; 'മതവികാരം വ്രണപ്പെട്ട്' ചിലർ

കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്ററിൽ വന്ന ബീഫ് വിഭവത്തെ കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ വാക്ക്പോരിന് തുടക്കം കുറിച്ചിരിക്കുകയാണ് ചിലർ. ജനപ്രിയ പ്രാദേശിക വിഭവമായ ‘ബീഫ് ഉലർത്തിയതിന്റെ (ബീഫ് ഫ്രൈ)’ ഫോട്ടോ ബുധനാഴ്ച കേരള ടൂറിസത്തിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. കേരള ടൂറിസം തങ്ങളുടെ വെബ്‌സൈറ്റിലെ, ഇതേ വിഭവത്തിന്റെ പാചകക്കുറിപ്പിലേക്കുള്ള ലിങ്ക് ഇതോടൊപ്പം വെച്ചിരുന്നു. അതേസമയം കേരള ടൂറിസം ബീഫിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത് ‘ മതവികാരത്തെ വ്രണപ്പെടുത്തുന്നു’ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഏതാനും ചില ട്വിറ്റർ ഉപയോക്താക്കൾ.

മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾ മകരസംക്രാന്തി, പൊങ്കൽ, ബിഹു തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനാൽ ബീഫ് സംബന്ധിച്ച ട്വീറ്റ് അനവസരത്തിലാണെന്നാണ് വിമർശനം. മുസ്‌ലിം സമുദായത്തിലെ അംഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പന്നിയിറച്ചി വിഭവങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്താണ് ചിലർ പ്രതികരിച്ചത്. സംസ്ഥാനത്തെ ജനങ്ങൾ എന്ത് കഴിക്കണം എന്ന് അവരവർ തീരുമാനിക്കുമെന്നും അതിന് നിയമം അനുവദിക്കുന്നുണ്ട്‌ എന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി.

https://twitter.com/amburravi/status/1217661867964788737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1217661867964788737&ref_url=https%3A%2F%2Findianexpress.com%2Farticle%2Ftrending%2Ftrending-in-india%2Fkerala-tourisms-tweet-on-beef-dish-starts-debate-about-eating-pork-6219280%2F

https://twitter.com/Proudtamilan1/status/1217654684816564225?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1217654684816564225&ref_url=https%3A%2F%2Findianexpress.com%2Farticle%2Ftrending%2Ftrending-in-india%2Fkerala-tourisms-tweet-on-beef-dish-starts-debate-about-eating-pork-6219280%2F

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍