മനോരമയേയും മാതൃഭൂമിയേയും മലര്‍ത്തിയടിച്ച് ടിആര്‍പിയില്‍ ന്യൂസ് മലയാളത്തിന്റെ കുതിപ്പ്; ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

ന്യൂസ് ചാനലുകളുടെ ടിആര്‍പി യുദ്ധത്തില്‍ വന്‍ മുന്നേറ്റവുമായി ന്യൂസ് മലയാളം 24X7. വീക്ക് 34 ന്റെ ടിആര്‍പി റേറ്റിംഗ് പുറത്തുവന്നതോടെ മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും പിന്തള്ളി നാലാം സ്ഥാനത്തേക്ക് ന്യൂസ് മലയാളം 24X7 എത്തി. 34ാം ആഴ്ചയില്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് 87 പോയിന്റോടെ തുടരുകയാണ്. 33ാം ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു ഒന്നാമത്.

ചാനല്‍ പോരാട്ടത്തില്‍ 31, 32 ആഴ്ചകളില്‍ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് നിന്ന 24 ന്യൂസ് ഇക്കുറി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനം റിപ്പോര്‍ട്ടര്‍ ടിവി 73 പോയിന്റോടെ ഉറപ്പിക്കുമ്പോള്‍ 64 പോയിന്റുമായാണ് 24 ന്യൂസ് മൂന്നാമതുള്ളത്. നാലാം സ്ഥാനത്തേക്കാണ് ന്യൂസ് മലയാളം 24X7 കുതിച്ചെത്തിയിരിക്കുന്നത്. 39 പോയിന്റാണ് ചാനല്‍ നേടിയിരിക്കുന്നത്.

കഴിഞ്ഞ ടിആര്‍പിയില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളത്തിന്റെ കടന്നുവരവില്‍ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. മനോരമ ന്യൂസാകട്ടെ അഞ്ചാം സ്ഥാനത്ത് നിന്ന് ആറിലേക്ക് ഇറങ്ങി.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണ പരാതികളും രാജിയുമെല്ലാം ചര്‍ച്ചയായ ആഴ്ചയിലെ ടിആര്‍പിയിലാണ് ന്യൂസ് മലയാളത്തിന്റെ കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറിന്റേയും 24 ന്യൂസിന്റേയും കടുത്ത മല്‍സരത്തില്‍ പലകുറി കൈമോശം വന്ന ഒന്നാം സ്ഥാനം രണ്ടാഴ്ചയായി കൈപ്പിടിയിലൊതുക്കാന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞിട്ടുണ്ട്.

Latest Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ