കട അടപ്പിക്കാന്‍ ശ്രമിച്ചു; പയ്യന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികളെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്,

അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ പലയിടത്തും അക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘങ്ങളാണ്. വാഹനങ്ങളെയും യാത്രക്കാരെയും തടയാനും കടകള്‍ അടപ്പിക്കാനുമെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.

തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ച്, ഇരുമ്പുവടിയും മറ്റുമായാണ് സംഘങ്ങള്‍ ബൈക്കില്‍ കറങ്ങുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണം നടത്തിയശേഷം അതിവേഗം സ്ഥലംവിടുന്നതിനാല്‍ ഒരേ സംഘമാണോ എല്ലായിടത്തും ആക്രമണം നടത്തിയെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. അതിരാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നഗരപരിധിയിലെ വിവിധയിടങ്ങളില്‍ വെച്ച് കല്ലേറുണ്ടായിരുന്നു. 10 മണി കഴിഞ്ഞാണ് വീണ്ടും പലയിടത്തും ഇരുചക്രവാഹനത്തിലെത്തിയുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ