'പിന്തുണ തേടി ആരുടേയും അടുത്തു പോയിട്ടില്ല'; മുരളീധരനോട് സെന്‍കുമാര്‍

ബിജെപി പിന്തുണ തേടി ആരുടെയും അടുത്തു പോയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയായാണ് ടി.പി. സെന്‍കുമാര്‍ ഇങ്ങനെ പറഞ്ഞത്. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എന്‍ഡിപിക്ക് എതിരേയും സുഭാഷ് വാസു, സെന്‍കുമാര്‍ എന്നിവര്‍ നടത്തിയ നീക്കങ്ങള്‍ തള്ളിപ്പറഞ്ഞു മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സെന്‍കുമാറിന് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ലെന്നും ഇവരുടെ നീക്കങ്ങളില്‍ ബിജെപിക്കു പങ്കില്ലെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം. ഇതിനോടാണു സെന്‍കുമാര്‍ പ്രതികരിച്ചത്.

ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകള്‍ നേരിടുന്നുണ്ട്. വി മുരളീധരനെതിരേ എത്ര കേസുകള്‍ ഉണ്ട്. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേയുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. തനിക്കെതിരേ അത്തരം കേസുകളില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം