ബിനോയ് കോടിയേരിക്ക് എതിരായ പീഡന കേസ്; ഡി.എന്‍.എ ഫലം പുറത്ത് വിടണമെന്ന പരാതി ഇന്ന് കോടതിയില്‍

പീഡന കേസില്‍ പ്രതിയായ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനിയുടെ പരാതി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുത്. ഡിഎന്‍എ ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയപ്പെടും എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നിനാണ് യുവതി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ജൂലൈയില്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് 2019 ജൂലൈ 30 ന് ബൈക്കുള ജെ.ജെ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ 17 മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. ഡിഎന്‍എ ഫലം സീല്‍ ചെയ്ത കവറില്‍ പൊലീസ് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലം പുറത്ത് വിടണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ജൂണിലാണ് യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്. തനിക്ക് ബിനോയിയില്‍ എട്ട് വയസ്സ് പ്രായമായ കുട്ടിയുണ്ടെന്നും, ജീവിക്കാനുളള്ള ചെലവ് ബിനോയ് തരണമെന്നും ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി