തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കലോത്സവത്തിൽ ചാമ്പ്യന്മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിൽ ആഹ്ളാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിസ്ഇ, സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉൾപ്പടെ എല്ലാ സ്കൂളിനും അവധി ബാധകമായിരിക്കും.

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൗമാരകലയുടെ കനക കിരീടം വടക്കുന്നാഥന്റെ മണ്ണായ തൃശൂരിന് സ്വന്തം. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുമ്പോൾ അഞ്ച് തവണ ചാമ്പ്യൻമാരായ തൃശൂർ 26 വർഷത്തിന് ശേഷം അഭിമാനകരമായ കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കിയത്. 1999ലാണ് തൃശൂർ അവസാനമായി കപ്പ് ഉയർത്തിയത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായ പാലക്കാട് 1007 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു.

*ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി*
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

Latest Stories

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധന

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്