പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം  ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 3) അവധി ആയിരിക്കും . പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമായിരിക്കും.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. 10 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണു റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോരമേഖലകളില്‍ ഉള്‍പ്പടെ മഴ ശക്തമല്ലെങ്കിലും റെഡ് അലര്‍ട്ട് ആയതിനാല്‍ കോഴിക്കോട് ജില്ലയിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

അടുത്ത നാലു ദിവസത്തേക്ക് ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, നദീതീരമുള്ള ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും ആളുകള്‍ക്ക് വിലക്കുണ്ട്. ജില്ലയില്‍ താലൂക്കടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍